ചില അഴിമതിക്കാര്‍ക്ക് കുടപിടിക്കാനാണ് തന്നെ തൂത്തെറിഞ്ഞതെന്ന് ജേക്കബ് തോമസ്‌

തിരുവനന്തപുരം : ചില അഴിമതിക്കാര്‍ക്ക് കുടപിടിക്കാനായി തന്നെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് തൂത്തെറിയാന്‍ ഒരാലോചനയും വേണ്ടിവന്നില്ലെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്.

‘കാര്യവും കാരണവും’ എന്ന രണ്ടാം പുസ്തകത്തിലാണ് സര്‍ക്കാരിനെ വെട്ടിലാക്കുന്ന ജേക്കബ് തോമസിന്റെ വെളിപ്പെടുത്തല്‍.

തന്നെ വിജിലന്‍സിന്റെ തലപ്പത്തേക്ക് കൊണ്ടുവന്നത് ഏറെ ആലോചനകള്‍ക്ക് ശേഷമായിരുന്നു. ഇ.പി.ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമനക്കേസ് നിലനില്‍ക്കുന്നതാണ്.

2016 ഫെബ്രുവരിയില്‍ ഇതുസംബന്ധിച്ച് തമിഴ് നാട്ടിലുണ്ടായ ഒരു കേസില്‍ സുപ്രീംകോടതി വിധിയുണ്ടെന്നും ജേക്കബ് തോമസ് വ്യക്തമാക്കുന്നു.

ഇടതുസര്‍ക്കാരിന്റെ മദ്യനയം വികസനകാഴ്ചപ്പാടിന് വിരുദ്ധമാണ്. പാറ്റൂര്‍ ഭൂമിയിടപാടില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ചട്ടവിരുദ്ധമായി ഇടപെട്ടെന്നും പുസ്തകത്തിലുണ്ട്.

എം.എം.മണിയുടെ മാനറിസങ്ങള്‍ മന്ത്രിക്കു ചേര്‍ന്നതല്ലെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്.

Top