നറുക്കെടുപ്പില്‍ മലയാളിക്ക് 27.6കോടി സമ്മാനം; ഉടമയെ കണ്ടെത്താന്‍ കഴിയാതെ അബുദാബി

ദുബായ്: അബുദാബിയില്‍ നടന്ന ഡ്യൂട്ടി ഫ്രീസ് ബിഗ് ടിക്കറ്റ് സിരീസ് നറുക്കെടുപ്പില്‍ 27.6കോടി രൂപ സ്വന്തമാക്കി മലയാളി. എന്നാല്‍ ഭാഗ്യശാലിയെ തേടിയുള്ള ജാക്ക്പോട്ട് കമ്പനിയുടെ ഫോണ്‍വിളികള്‍ക്ക് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല.

വെള്ളിയാഴ്ച നടന്ന ജാക്ക്പോട്ട് നറുക്കെടുപ്പിലാണ് 27.6കോടി രൂപയുടെ ഭാഗ്യം ഇന്ത്യക്കാരനെ തേടി എത്തിയത്. ഷാര്‍ജയില്‍ താമസക്കാരനായ ഷോജിത് കെ.എസ് എന്നയാളാണ് നറുക്കെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ടത്.

ഏപ്രില്‍ ഒന്നിനാണ് ഷോജിത് ഓണ്‍ലൈനില്‍ ടിക്കറ്റ് വാങ്ങിയത്. ഷോജിതിനെ ബന്ധപ്പെടാനുള്ള ശ്രമം തുടരുമെന്നും അതിന് സാധിച്ചില്ലെങ്കില്‍ അദ്ദേഹത്തെ തേടി വീട്ടിലേക്ക് എത്തുമെന്നും കമ്പനി അറിയിച്ചു.

അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ എല്ലാ മാസവും ജാക്ക്പോട്ട് നടത്തുന്നത് ഈ കമ്പനിയാണ്. കഴിഞ്ഞ വര്‍ഷം മലയാളി ഡ്രൈവറായ ജോണ്‍ വര്‍ഗീസ് എന്നയാള്‍ക്ക് 12 മില്യണ്‍ ദിര്‍ഹം ലോട്ടറി അടിച്ചിരുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ മറ്റൊരു മലയാളിയ്ക്കും അബുദാബിയില്‍ 12 മില്യണ്‍ ദിര്‍ഹം ലഭിച്ചിരുന്നു. 2017ല്‍ അബുദാബിയില്‍ നടന്ന മെഗാ ഭാഗ്യക്കുറി
നറുക്കെടുപ്പില്‍ എട്ട് ഇന്ത്യക്കാരടക്കം 10 പേര്‍ക്ക് 10 ലക്ഷം ദിര്‍ഹം വീതം ലഭിച്ചിരുന്നു.

Top