റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവും വേഗമേറിയ മോഡലിനെ സ്വന്തമാക്കി ബോളിവുഡ് താരം

റോയല്‍ എന്‍ഫീല്‍ഡിന്റെ കരുത്തന്‍ കോണ്ടിനന്റല്‍ ജിടിയെ സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍താരം ജാക്കി ഷറോഫ്. ഫുള്‍ ക്രോമിയം ഫിനീഷിങ്ങ് നല്‍കിയിട്ടുള്ള മിസ്റ്റര്‍ ക്ലീന്‍ പെയിന്റ് സ്‌കീമിലുള്ള ബൈക്കാണ് നേടിയെടുത്തിരിക്കുന്നത്.

പുണെയിലെ റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പായ ബ്രഹ്മ മോട്ടോഴ്സില്‍ നിന്നാണ് അദ്ദേഹം ബൈക്ക് സ്വന്തമാക്കിയത്. 3.5 ലക്ഷം രൂപയാണ് ഈ ബൈക്കിന്റെ പുണെയിലെ ഓണ്‍ റോഡ് വില.

റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും വേഗമേറിയ മോഡലാണ് ഇത്. മണിക്കൂറില്‍ 163 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാന്‍ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റില്‍ ജിടി എന്നീ മോഡലുകള്‍ക്ക് സാധിക്കും. 2017 നവംബറില്‍ ഇറ്റലിയില്‍ നടന്ന മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലാണ് ഇരുബൈക്കുകളെയും കമ്പനി ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്.

Top