ആത്മകഥ ‘നെവര്‍ ഗ്രോ അപ്പ്’; ചില വെളിപ്പെടുത്തലുമായി സൂപ്പര്‍താരം ജാക്കിചാന്‍

ലോകമെങ്ങും സൂപ്പര്‍താരം ജാക്കിചാന് ആരാധകരുണ്ട്. കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പോലെ തന്നെയാണ് ജാക്കിചാന്‍ കൈയ്യിലെടുത്തത്.

64ാം വയസിലും താരം വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. അദ്ദേഹത്തിന്റെ ആത്മകഥ തന്നെയാണ് ഇതിനു കാരണം. ‘നെവര്‍ ഗ്രോ അപ്പ്’ എന്ന ആത്മകഥയിലാണ് താരം പല വെളിപ്പെടുത്തലുകളും നടത്തിയിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ബുക്ക് പുറത്തിറങ്ങുന്നത്.

1973 ല്‍ ബ്രൂസ് ലിയ്ക്ക് ഹോളിവുഡില്‍ സിംഹാസനം നേടിക്കൊടുത്ത എന്റര്‍ ദി ഡ്രാഗണില്‍ ചെറിയ വേഷം ചെയ്തതിലൂടെയാണ് ജാക്കിചാന്റെ സിനിമാ ജീവിതത്തിന് ആരംഭം കുറിയ്ക്കുന്നത്. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഒരാളായി മാറിയ ജാക്കിചാന്റെ ആത്മകഥയിലെ ചില വെളിപ്പെടുത്തലുകള്‍ ആരാധകരെ അത്ഭുതപ്പെടുത്തുകയാണ്.

ഒരു കാലത്ത് തനിയ്ക്കു ലഭിച്ചിരുന്ന പണമെല്ലാം പെണ്ണിനും ചൂത് കളിക്കാനും വേണ്ടിയാണ് ചിലവഴിച്ചതെന്നാണ് ജാക്കിയുടെ വെളിപ്പെടുത്തല്‍. എല്ലാ രാത്രികളിലും സുന്ദരികളായ പെണ്‍കുട്ടികളോടോപ്പം കിടക്ക പങ്കിടുന്നതായിരുന്നു ഏറ്റവും വലിയ ആനന്ദമെന്നും അവരുടെ പേരുകള്‍ പോലും ഓര്‍മ്മയില്ലെന്നും ജാക്കിചാന്‍ പറഞ്ഞു.

Top