ആലിബാബ ചെയർമാൻ ജാക്ക് മാ പടിയിറങ്ങുന്നു

ബെയിങ്‌: ‘ആലിബാബ’ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സ്ഥാപകനായ ‘ജാക് മാ’ വിരമിക്കുന്നു. ചൈനീസ് ഇ- കൊമേഴ്സ് കമ്പനിയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചാണ് ജാക്ക് മാ വിരമിക്കുന്നത്. തന്റെ 55-ാം വയസിലാണ് ജാക്ക് മാ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് പടിയിറങ്ങുന്നത്. ഷെയറുടമകളുടെ 2020 ലെ വാര്‍ഷിക യോഗം വരെ ജാക്ക് മാ ബോര്‍ഡില്‍ തുടരും.

1999 ല്‍ സ്ഥാപിതമായതു മുതല്‍ വിവിധ ഘട്ടങ്ങളിലൂടെ കടന്ന കമ്പനി ഫുഡ് ഡെലിവറി, ലോജിസ്റ്റിക്സ് തുടങ്ങി ക്ലൗഡ് കംപ്യൂട്ടിങില്‍ വരെ എത്തിച്ചേര്‍ന്നു. ഒടുവില്‍ ജാക്ക് മാ വിരമിക്കുമ്പോള്‍ 460 ബില്യണ്‍ ഡോളറാണ് കമ്പനിയുടെ മൂല്യം.

ഇംഗ്ലീഷ് അധ്യാപകനായി ജീവിതം ആരംഭിച്ച ജാക് 1999-ലാണ് ആലിബാബയ്ക്ക് തുടക്കമിട്ടത്. ചുരുങ്ങിയകാലം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനികളിലൊന്നായി ആലിബാബ വളര്‍ന്നു. ജാക്ക് മായുടെ നേതൃത്വത്തില്‍ 18 സഹസ്ഥാപകരെ ചേര്‍ത്താണ് ആലിബാല കമ്പനി രൂപീകരിച്ചത്. ചൈനീസ് നഗരമായ ഹാങ്ഴൂവിലെ ജാക്ക് മായുടെ അപ്പാര്‍ട്ട്മെന്റിലാണ് കമ്പനിയുടെ പ്രവര്‍ത്തനം ആരംഭിച്ചത്.Alibaba.com എന്ന വെബ്സൈറ്റിലൂടെ ഇംഗ്ലീഷ് ഭാഷ അടിസ്ഥാനമാക്കിയാണ് മൊത്തക്കച്ചവടം തുടങ്ങിയത്.നിലവിലെ സി.ഇ.ഒ ഡാനിയേല്‍ ഴാങാണ് പുതിയ ചെയര്‍മാനായി സ്ഥാനമേല്‍ക്കുന്നത്.

Top