ജാക്ക് ഡോഴ്‌സിക്കെതിരെ വീണ്ടും വിമര്‍ശനം; മ്യാന്‍മര്‍ ട്വീറ്റ് വിവാദമാകുന്നു

വാഷിങ്ടണ്‍: ജാക്ക് ഡോഴ്‌സിക്കെതിരെ വീണ്ടും വിമര്‍ശനം. ട്വിറ്ററിന്റെ ചീഫ് എക്‌സിക്യൂട്ടീവായ ജാക്ക് ഡോഴ്‌സിയെ ഇത്തവണ കുടുക്കിയത് മ്യാന്മറാണ്. ഇന്ത്യയിലെ ബ്രാഹ്മണ വിരുദ്ധത ട്വീറ്റ് ചെയ്ത സംഭവത്തില്‍ നിയമനടപടി നേരിടുന്ന ഡോഴ്‌സി നവംബറിന് ശേഷം തൊട്ടു പിന്നാലെ യാത്ര പോയത് മ്യാന്‍മറിലേക്കാണ്.

പിന്നാലെ മ്യാന്‍മറിനെയും അവിടുത്തെ ജനങ്ങളെയും പാടെ പുകഴ്ത്തി ഡോഴ്‌സിയുടെ അടുത്ത ട്വീറ്റ്. മ്യാന്‍മറിലെ റോഹിംഗ്യാ മുസ്‌ളീങ്ങള്‍ നേരിടുന്ന പ്രശ്‌നത്തെ വകവയ്ക്കാതെ ഡോഴ്‌സി ഇട്ട പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കി.

മ്യാന്‍മറിലെ ‘ജനങ്ങള്‍ ഏറെ സന്തുഷ്ടരാണ്. ഭക്ഷണം അസാധ്യം.’ എന്നായിരുന്നു ഡോഴ്‌സിയുടെ ട്വിറ്ററിലെ കുറിപ്പ്. നാലു ദശലക്ഷം വരുന്ന തന്റെ ഫോളോവേഴ്‌സിനെ മ്യാന്‍മര്‍ സന്ദര്‍ശിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടുള്ള ട്വീറ്റായിരുന്നു അത്.

എന്നാല്‍ മ്യാന്‍മറിലെ റോഹിംഗ്യാ മുസ്‌ളീങ്ങള്‍ നേരിടുന്ന പ്രശ്‌നം ഡോഴ്‌സി മൈന്റ് ചെയ്തില്ല. വിമര്‍ശനങ്ങളോട് ഡോഴ്‌സി ഇതുവരെയും പ്രതികരിച്ചിട്ടില്ല. തന്റെ ട്വീറ്റിന് വന്ന പ്രതികരണങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഡോഴ്‌സിയുടെ മറുപടി.

ഏതാനും പോലീസുകാരെ റോഹിംഗ്യന്‍ തീവ്രവാദികള്‍ ആക്രമിച്ചതിനെ തുടര്‍ന്നു സൈന്യം റോഹിംഗ്യന്‍ വംശജര്‍ക്ക് നേരെ അഴിച്ചുവിട്ടത് സമാനതകള്‍ ഇല്ലാത്ത ക്രൂരതയാണ്. അവരുടെ വീടുകള്‍ നശിപ്പിക്കുകയും പുരുഷന്മാരെ കൊന്നൊടുക്കുകയും ചെയ്തു. സ്ത്രീകളെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. ഈ സമയത്ത് തന്നെ ഒരു സൗജന്യ ടൂറിസം പരസ്യം പുറത്തുവിട്ട ഡോഴ്‌സിയുടെ പ്രവര്‍ത്തി ശരിയായില്ലെന്നായിരുന്നു പ്രതികരണങ്ങള്‍.

Top