ത്രഡ്സില്‍ അകൗണ്ട് എടുത്ത് ട്വിറ്റര്‍ സ്ഥാപകനായ ജാക്ക ഡോര്‍സി; റിക്വസ്റ്റ് അയച്ച് മാര്‍ക്ക് സക്കര്‍ ബര്‍ഗ്

മെറ്റ അടുത്തിടെ പുറത്തിറക്കിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ് ത്രഡ്സ്. ഒരു മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമാണ് ത്രഡ്സ്.150 മില്ല്യണ്‍ ഡൗണ്‍ലോഡുസുകളാണ് ഇതിനോടകം നേടിയത്. ഇപ്പോഴിതാ ട്വിറ്റര്‍ സ്ഥാപകനായ ജാക്ക ഡോര്‍സിക്ക് ത്രഡ്സില്‍ ഫോളോ റിക്വസ്റ്റ് അയച്ചിരിക്കുകയാണ് സ്ഥാപകനായ മാര്‍ക്ക് സക്കര്‍ ബര്‍ഗ്. ഇക്കാര്യം ട്വിറ്ററിലുടെ ജാക്ക് ഡോര്‍സി പങ്കുവെച്ചതോടെ സോഷ്യല്‍ മീഡിയ അതേറ്റെടുത്തിരിക്കുകയാണ്.

ജാക്ക് ഡോര്‍സിയുടെ പോസ്റ്റിന് ഇതിനോടകം ഒരു മില്ല്യണിലധികം വ്യൂസും പതിനെട്ടായിരം ലൈക്കും ലഭിച്ചു. സക്കര്‍ ബര്‍ഗിനെ ബ്ലോക്ക് ചെയ്യാനാണ് ഒരു ഫോളോവര്‍ ഡോര്‍സിയുടെ പോസ്റ്റിന് കമന്റിട്ടത്. ഇലോണ്‍ മസ്‌ക്കിന് തന്റെ സ്വന്തം പ്ലാറ്റ്ഫോമില്‍ നിന്ന് 148 മില്ല്യണ്‍ ഫോളോവേഴ്സ് ലഭിച്ചപ്പോള്‍ സക്കര്‍ ബര്‍ഗിന് സ്വന്തം പ്ലാറ്റ് ഫോമായ ത്രഡ്സില്‍ മൂന്ന് മില്ല്യണ്‍ ഫോളോവേഴ്സിനെയാണ് ലഭിച്ചതെന്ന് മറ്റൊരു ഫോളോവറും കമന്റ് ചെയ്തു.

നേരത്തെ ത്രഡ്സ് ആവശ്യത്തിലധികം വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ജാക്ക് ഡോര്‍സി ആരോപിച്ചിരുന്നു. കൂടാതെ ‘നിങ്ങളുടെ ത്രെഡ്‌സ് എല്ലാം ഞങ്ങളുടേതാണ്’ എന്ന പരിഹാസ കുറിപ്പോടെ ജാക്ക് ഡോര്‍സി ത്രെഡ്‌സ് ആപ്പ് ഉപയോക്താക്കളുടെ എന്തെല്ലാം വിവരങ്ങള്‍ ശേഖരിക്കുമെന്ന് വ്യക്തമാകുന്ന ഡാറ്റാകളക്ഷന്‍ നോട്ടീസിന്റെ സ്‌ക്രീന്‍ ഷോട്ട് ട്വിറ്ററിലൂടെ പങ്ക് വെക്കുകയും ചെയ്തിരുന്നു.

Top