ദിലീപും അര്‍ജുനും ഒന്നിക്കുന്നു; ജാക്ക് ഡാനിയലിന്റെ ടീസര്‍ പുറത്ത്

ദിലീപും അര്‍ജുനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ജാക്ക് ഡാനിയലിന്റെ ടീസര്‍ പുറത്തിറങ്ങി. ആക്ഷന് പ്രാധാന്യം നല്‍കുന്ന തരത്തിലാണ് ടീസര്‍ തയ്യാറാക്കിയിരിക്കുന്നത്. സ്പീഡ് ട്രാക്കിനു ശേഷം ദിലീപും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ജാക്ക് ഡാനിയല്‍. ഞാന്‍ പ്രകാശന്‍ ഫെയിം അഞ്ജു കുര്യനാണ് ചിത്രത്തിലെ നായിക.

അശോകന്‍, ദേവന്‍, സൈജു കുറുപ്പ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എസ്.എല്‍ പുരം ജയസൂര്യയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കി സംവിധാനം ചെയ്തിരിക്കുന്നത്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. പീറ്റര്‍ ഹെയ്ന്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍. സംഗീതം നിര്‍വഹിച്ചത് ഗോപി സുന്ദറാണ്.

Top