സ്‌റ്റൈലിഷ് ഗെറ്റപ്പില്‍ ദിലീപ്; തരംഗമായി ജാക്ക് ഡാനിയലിന്റെ ടീസര്‍

സോഷ്യല്‍ മീഡയയില്‍ തരംഗം സൃഷ്ടിച്ച് ദിലീപും അര്‍ജുനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ജാക്ക് ഡാനിയലിന്റെ ടീസര്‍.ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ ടീസറില്‍ സ്‌റ്റൈലിഷ് ഗെറ്റപ്പിലാണ് ദിലീപ് എത്തുന്നത്.വെള്ളിയാളഴ്ച റിലീസ് ചെയ്ത ടീസര്‍ ഇതിനോടകം തന്നെ പതിമൂന്ന് ലക്ഷം ആളുകള്‍ കണ്ടുകഴിഞ്ഞു.

എസ്.എല്‍.പുരം ജയസൂര്യയാണു ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും ഒരുക്കുന്നത്. സ്പീഡ് ട്രാക്കിനു ശേഷം ദിലീപും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ജാക്ക് ഡാനിയല്‍. ഞാന്‍ പ്രകാശന്‍ ഫെയിം അഞ്ജു കുര്യനാണ് ചിത്രത്തിലെ നായിക.

അശോകന്‍, ദേവന്‍, സൈജു കുറുപ്പ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പീറ്റര്‍ ഹെയ്ന്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറാണ്.തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.

Top