ദിലീപ്-അര്‍ജുന്‍ ഒന്നിക്കുന്ന ചിത്രം ‘ജാക്ക് ഡാനിയേല്‍’ ; ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

ദിലീപിനെ നായകനാക്കി എസ്.എല്‍. പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജാക്ക് ഡാനിയേല്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

ചിത്രത്തില്‍ അതിഥി വേഷത്തില്‍ തെന്നിന്ത്യന്‍ താരം അര്‍ജുന്‍ സര്‍ജ്ജയാണ് എത്തുന്നത്. അര്‍ജുന്റെ ആദ്യ മലയാള ചിത്രം കൂടിയാണ് ജാക്ക് ഡാനിയേല്‍. കവി ഉദ്ദേശിച്ചത്, ഞാന്‍ പ്രകാശന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഞ്ജു കുര്യനാണ് ചിത്രത്തില്‍ ദിലീപിന്റെ നായികയായെത്തുന്നത്.

ദേവന്‍, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗ്ഗീസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങള്‍ തിട്ടപ്പെടുത്തിയിരിയ്ക്കുന്നത്. സന്താനം കൃഷ്ണ രവിചന്ദ്രന്‍ ജാക്ക് ഡാനിയലിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നു. പീറ്റര്‍ ഹെയിനാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്.

Top