‘ഈ വഴി ഒഴുകി വരും’; ദിലീപ് ചിത്രം ജാക്ക് ഡാനിയലിലെ പ്രണയഗാനം കാണാം

ദിലീപും അഞ്ജു കുര്യനും നായികാ-നായകന്മാരായി വേഷമിടുന്ന ജാക്ക് ഡാനിയലിലെ പ്രണയഗാനം പുറത്തിറങ്ങി. ഈ വഴി ഒഴുകി വരും എന്ന് തുടങ്ങുന്ന ഗാനമ ആലപിച്ചിരിക്കുന്നത് ഹരിചരണും പവിത്ര മേനോനും ചേര്‍ന്നാണ്.ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്.

എസ്.എല്‍.പുരം ജയസൂര്യയാണു ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും ഒരുക്കുന്നത്. സ്പീഡ് ട്രാക്കിനു ശേഷം ദിലീപും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ജാക്ക് ഡാനിയല്‍.ദിലീപിനൊപ്പം തമിഴ് താരം അര്‍ജുനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ആക്ഷന്‍-ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.

അശോകന്‍, ദേവന്‍, സൈജു കുറുപ്പ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പീറ്റര്‍ ഹെയ്ന്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറാണ്.തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.

Top