മഞ്ജു വാര്യരും കാളിദാസ് ജയറാമും ഒന്നിക്കുന്ന ചിത്രത്തിന് പേരിട്ടു

ഞ്ജു വാര്യരരെ നായികയാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടു. ‘ജാക്ക് ആന്‍ഡ് ജില്‍’ എന്നാണ് പേരിട്ടിരിക്കുന്നത്.

കാളിദാസ് ജയറാമും സൗബിന്‍ ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒക്‌ടോബര്‍ 20ന് ഹരിപ്പാട്ട് ഷൂട്ടിംഗ് തുടങ്ങും. നെടുമുടി വേണു, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വലിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ദുബായിലുള്ള ലെന്‍സ്മാന്‍ സ്റ്റുഡിയോസിന്റെ സഹകരണത്തോടെയാണ് ജാക്ക് ആന്‍ഡ് ജില്‍ നിര്‍മ്മിക്കുന്നത്. ലണ്ടനാണ് മറ്റൊരു ലൊക്കേഷന്‍.

Top