ഇരുപത്തിമൂന്നാമത് ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ മത്സരത്തിന് ജാബിര്‍ സ്റ്റേഡിയം ഒരുങ്ങി

കുവൈറ്റ്: ഇരുപത്തിമൂന്നാമത് ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ മത്സരത്തിനായി കുവൈറ്റിലെ ജാബിര്‍ സ്റ്റേഡിയം ഒരുങ്ങി കഴിഞ്ഞു.

മത്സരത്തിന് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് രാജ്യത്ത് ഒരുക്കിയിട്ടുള്ളത്.

രാജ്യാന്തര വിമാനത്താവളത്തിലുള്‍പ്പെടെ സൂക്ഷ്മമായ പരിശോധനയ്ക്കാണ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പ്രത്യേക സുരക്ഷാക്രമീകരണങ്ങളാണ് ടൂര്‍ണമെന്റ് നടക്കുന്ന ജാബിര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലും പരിസരത്തുമായി ഒരുക്കിയിട്ടുള്ളത്.

ആരോഗ്യമന്ത്രി ഡോ. ബാസ്സില്‍ അല്‍സബ ജാബിര്‍ സ്റ്റേഡിയം സന്ദര്‍ശിച്ച് വേണ്ട മുന്‍ കരുതലുകള്‍ ഉറപ്പ് വരുത്തി.

കൂടാതെ യുവജനക്ഷേമവകുപ്പ് മന്ത്രി ഖാലിദ് അല്‍റൗദാന്‍, ടൂര്‍ണമെന്റ് സംഘാടക സമിതി ചെയര്‍മാനും ഉപപ്രധാനമന്ത്രിയും ക്യാബിനറ്റ് കാര്യമന്ത്രിയുമായ അനസ് അല്‍സാലെയും ജാബിര്‍ സ്റ്റേഡിയം സന്ദര്‍ശിച്ചു.

രണ്ട് ഗ്രൂപ്പുകളിലായി 8 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ജനുവരി 5 ന് ടൂര്‍ണമെന്റ് അവസാനിക്കും.

Top