ബിജെപി ദേശീയ അധ്യക്ഷനായി ജെ.പി നദ്ദ അധികാരമേറ്റു

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷനായി ജെ.പി നദ്ദയെ പ്രഖ്യാപിച്ചു. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് എതിരില്ലാതെ അധ്യക്ഷനായി ജെ.പി നദ്ദയെ തിരഞ്ഞെടുത്തത്. ബിജെപിയുടെ ദേശീയ വര്‍ക്കിംഗ്‌ പ്രസിഡന്റ് സ്ഥാനത്തു നിന്നാണ് അദ്ദേഹം അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി പദവിയിലേക്ക് അമിത് ഷാ മാറിയ പശ്ചാത്തലത്തിലാണ് ബി.ജെപി പുതിയ അധ്യക്ഷനെ കണ്ടെത്തിയത്.

Top