നടിയെ ആക്രമിച്ച കേസില്‍ രണ്ടുദിവസത്തിനകം വഴിത്തിരിവെന്ന് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ രണ്ടുദിവസത്തിനകം വഴിത്തിരിവുണ്ടാകുമെന്ന് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ അറിയിച്ചു.

അതേസമയം കേസില്‍ ചില വമ്പന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് പള്‍സര്‍ സുനി മാധ്യമങ്ങളോട് പറഞ്ഞു. കോടതിയില്‍ കയറുന്നതിന് മുന്‍പ് മാധ്യമങ്ങളുടെ ചോദ്യങ്ങളോടായിരുന്നു പള്‍സറിന്റെ പ്രതികരണം.

അങ്കമാലി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സുനിയെ ഹാജരാക്കിയത്. കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തിലാണ് സുനിയെ കോടതിയില്‍ എത്തിച്ചത്.

Top