ഈദ് ആഘോഷങ്ങള്‍ക്കിടയില്‍ കാശ്മീരില്‍ പാക് പതാകകളുമായി ഭീകരര്‍

ശ്രീനഗര്‍: ഈദ് ആഘോഷങ്ങള്‍ക്കിടയില്‍ ഭീകരര്‍ കാശ്മീര്‍ തെരുവുകളിലൂടെ പാക് പതാകയും ഇസ്ലാമിക് സ്റ്റേറ്റ് പതാകകളുമായി പ്രകടനം നടത്തി.പള്ളിയിലെ ഈദ് പ്രാര്‍ത്ഥനകള്‍ അവസാനിച്ചതിന് പിന്നാലെ നടത്തിയ പ്രകടനത്തില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. അക്രമികള്‍ നടത്തിയ കല്ലേറില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.

കുല്‍ഗാമില്‍ ഈദ് പ്രാര്‍ത്ഥനകള്‍ക്ക് ശേഷം മടങ്ങുകയായിരുന്ന പൊലീസുദ്യോഗസ്ഥനെ തീവ്രവാദികള്‍ വെടിവച്ച് കൊന്നു.
മെയ് മാസത്തില്‍ ചെന്നൈയില്‍ നിന്നുള്ള വിനോദസഞ്ചാരി ഇവിടെ കല്ലേറില്‍ മരിച്ചിരുന്നു. ഏകദേശം അതേസമയത്ത് തന്നെയാണ് ഷോപിയാന്‍ ജില്ലയില്‍ സ്‌കൂള്‍ ബസിനു നേരെയും കല്ലേറുണ്ടായത്.

കല്ലേറുകള്‍ ഇന്ന് ജമ്മുകാശ്മീരില്‍ നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനും സംഭവത്തില്‍ അപലപിച്ചിരുന്നു.

Top