കശ്മീരില്‍ ആയുധ ശേഖരവുമായി ഭീകരര്‍ ; സൈന്യത്തിന്റെ തിരച്ചില്‍ തുടരുന്നു

ശ്രീനഗര്‍: കശ്മീരിലെ ഷോപ്പിയാനില്‍ ഹിസ്ബുള്‍ ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ ആരംഭിച്ചു. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ആരംഭിച്ച തിരച്ചില്‍ സൈന്യം ഇപ്പോഴും തുടരുകയാണ്.

സൈന്യവും പ്രത്യേക ദൗത്യ സംഘവും (SOG) അടങ്ങുന്ന തിരച്ചില്‍ സംഘത്തില്‍ ആയിരത്തിലേറെ സൈനികരുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഷോപ്പിയാനിലെ ഹെഫിലും ഷിര്‍മാലും ഉള്‍പ്പടെയുള്ള ഗ്രാമങ്ങളില്‍ വീടുകള്‍ കയറിയിറങ്ങിയാണ് സൈന്യം തിരച്ചില്‍ നടത്തുന്നത്.

ഷോപ്പിയാന് സമീപമുള്ള വനത്തില്‍ വന്‍ ആയുധ ശേഖരവുമായി ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും സൈനിക മേധാവി ബിപിന്‍ റാവത്തും സ്ഥലത്തെ സ്ഥിതികള്‍ വിലയിരുത്തുന്നതിനായി കശ്മീരില്‍ എത്താനിരിക്കെയാണ് സൈന്യത്തിന്റെ തിരച്ചില്‍. മനോഹര്‍ പരേക്കറിന്റെ പ്രതിരോധ വകുപ്പിന്റെ അധിക ചുമതല ലഭിച്ച ശേഷമുള്ള ജെയ്റ്റലിയുടെ ആദ്യ കശ്മീര്‍ സന്ദര്‍ശനം കൂടിയാണിത്.

Top