പുൽവാമയിൽ ഏറ്റുമുട്ടൽ; ഇന്റര്‍നെറ്റ് സേവനം താൽകാലികമായി നിർത്തിവെച്ചു

പുൽവാമ: ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. പുൽവാമ ജില്ലയിലെ കൻഗനിലാണ് ഏറ്റുമുട്ടൽ നടന്നത്.

ഏറ്റുമുട്ടലിനെ തുടർന്ന് പ്രദേശത്തെ മൊബൈൽ ഇന്റര്‍നെറ്റ് സേവനം താൽകാലികമായി നിർത്തിവെച്ചു. പ്രദേശത്ത് സേനയുടെ തിരച്ചിൽ തുടരുകയാണ്.

തിങ്കളാഴ്ച പാകിസ്താനിൽ നിന്ന് സായുധ പരിശീലനം ലഭിച്ച മൂന്നു ഭീകരരെ സേന വധിച്ചിരുന്നു. കൊല്ലപ്പെട്ട തീവ്രവാദികളിൽ നിന്ന് വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി ജമ്മു കശ്മീർ പോലീസ് അറിയിച്ചിരുന്നു.രജൗറി ജില്ലയിലെ നൗഷാര സെക്ടറിലെ നിയന്ത്രണരേഖയിലാണ് സംഭവം.

ചൊവ്വാഴ്ച ജമ്മു കശ്മീരിലെ ത്രാലിൽ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരരെയും വധിച്ചിരുന്നു.

Top