J-K CM Mehbooba Mufti meets PM Narendra Modi

ന്യുഡല്‍ഹി : സൈന്യവും ജനങ്ങളും തമ്മില്‍ സംഘര്‍ഷം തുടരുന്ന കശ്മീരില്‍ സമാധാനം സ്ഥാപിക്കാന്‍ വാജ്‌പേയ് സര്‍ക്കാരിന്റെ നയങ്ങള്‍ പിന്തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്‌.

വെടിയുണ്ടകള്‍ക്കും കല്ലിനും ഇടയില്‍ സമാധാന ചര്‍ച്ചകള്‍ അപ്രായോഗികമാണെന്ന് കൂടിക്കാഴ്ചക്ക് ശേഷം മെഹ്ബൂബ പ്രതികരിച്ചു.

സംഘര്‍ഷം അമര്‍ച്ച ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായും മെഹ്ബൂബ കൂടിക്കാഴ്ച നടത്തിയിരുന്നു.

Top