ഹബീബ് മുഹമ്മദ് സംവിധാനം ചെയ്ത ‘ഇസ’ മ്യൂസിക് ആല്‍ബം ശ്രദ്ധേയമാവുന്നു

നിതാദിനത്തില്‍ റിലീസായ മ്യൂസിക് ആല്‍ബമാണ് ഇസ. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് ഈ ആല്‍ബം. ഹബീബ് മുഹമ്മദ് ആണ് സംവിധാനം ചെയ്തത്.

പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള സ്വയം പ്രതിരോധസന്ദേശം പകരുന്ന ആല്‍ബവുമായി ഒരു കൂട്ടം ചെറുപ്പക്കാരാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ചിന്നു കുരുവിള, ഫവാസ് അമീര്‍, ജിത്ത് ജയാനന്ദ്, നേഹ ജിത്ത് എന്നിവരാണ് അഭിനയിച്ചത്.

ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് നിഖില്‍ സുരേന്ദ്രന്‍. നിര്‍മ്മാണം ആകാശ് മധു, ആനന്ദ് ചന്ദ്രന്‍, ഹബീബ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ്. സംഗീതം നല്‍കിയത് ഹെല്‍വിന്‍ കെ എസ് ഹെല്‍വിന്‍ ആണ്.

Top