ധ്യാൻ, ഷൈൻ, ഉർവ്വശി; ‘അയ്യര് കണ്ട ദുബായ്’ വരുന്നു

എം എ നിഷാദ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രത്തിന് അയ്യര് കണ്ട ദുബായ് എന്ന് പേരിട്ടു. മോഷന്‍ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് അണിയറക്കാര്‍ പേര് പ്രഖ്യാപിച്ചിരിക്കുന്നത്. മുകേഷ്, ഉര്‍വ്വശി, ധ്യാന്‍ ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഫിനാന്‍സ് കണ്‍ട്രോളര്‍ നിയാസ് എഫ് കെ, സ്റ്റുഡിയോ ചലച്ചിത്രം ഫിലിം സ്റ്റുഡിയോ, വിഎഫ്എക്സ് പിക്റ്റോറിയല്‍ എഫ് എക്സ്, മാര്‍ക്കറ്റിംഗ് കണ്ടന്‍റ് ഫാക്റ്ററി, സ്റ്റില്‍സ് കെ എന്‍ നിദാദ്, ഡിസൈന്‍സ് യെല്ലോ ടൂത്ത്സ്, പി ആര്‍ ഒ എ എസ് ദിനേശ്, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് സജീര്‍ കിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി, അസോസിയേറ്റ് ഡയറക്ടര്‍ പ്രകാശ് കെ മധു, വരികള്‍ പ്രഭ വര്‍മ്മ, റഫീഖ് അഹമ്മദ്, ഹരിനാരായണന്‍, മനു മഞ്ജിത്ത്, സൌണ്ട് ഡിസൈന്‍ രാജേഷ് പി എം, ഓഡിയോഗ്രഫി എം ആര്‍ രാജാകൃഷ്ണന്‍, കലാസംവിധാനം പ്രദീപ് എം വി, സംഗീതം ആനന്ദ് മധുസൂദനന്‍, എഡിറ്റിംഗ് ജോണ്‍ കുട്ടി, ഛായാഗ്രഹണം സിദ്ധാര്‍ഥ് രാമസ്വാമി. വെല്‍ത്ത് ഐ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ വിഗ്നേഷ് വിജയകുമാര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

2019 ല്‍ പുറത്തെത്തിയ തെളിവ് എന്ന ചിത്രത്തിനു ശേഷം എം എ നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ ഒരു ചിത്രത്തില്‍ അദ്ദേഹം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിരുന്നു. കെ സതീഷ് കഥയെഴുതി സംവിധാനം ചെയ്ത ടു മെന്‍ എന്ന ചിത്രമായിരുന്നു ഇത്. ഇര്‍ഷാദ് അലിയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. 90 ശതമാനവും യുഎഇയില്‍ ചിത്രീകരിച്ച സിനിമയായിരുന്നു ഇത്.

Top