2023 വരെ ഇയാഗോ ആസ്പാസ് സെല്‍റ്റ വിഗോയില്‍ തുടരും

സെല്‍റ്റ വിഗോ താരം ഇയാഗോ ആസ്പാസ് പുതിയ കരാറില്‍ ഒപ്പിട്ടു. സ്പാനിഷ് ക്ലബ്ബായ സെല്‍റ്റ വിഗോയുടെ സ്റ്റാര്‍ സ്ട്രൈക്കറാണ് ആസ്പാസ്. പുതിയ കരാര്‍ പ്രകാരം താരം 2023 വരെ ക്ലബ്ബില്‍ തുടരുമെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. സെവിയ്യയില്‍ നിന്ന് 2015 ലാണ് ആസ്പാസ് സെല്‍റ്റയില്‍ എത്തിയത്. താരം അന്ന് മുതല്‍ ക്ലബ്ബിന് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ച വച്ചിട്ടുള്ളത്.

സെല്‍റ്റയുടെ അക്കാദമി വഴി വളര്‍ന്ന് വന്ന താരമാണ് ആസ്പാസ്. പക്ഷെ പിന്നീട് ലിവര്‍പൂള്‍, സെവിയ്യ ടീമുകള്‍ക് വേണ്ടി കളിച്ചെങ്കിലും തീര്‍ത്തും നിറം മങ്ങിയ പ്രകടനമായിരുന്നു അവയെല്ലാം. ഇതോടെയാണ് താരം സെല്‍റ്റയിലേക് മടങ്ങിയത്. പിന്നീടുള്ള സീസണില്‍ 14 ഗോളുകള്‍ നേടിയ താരം 2016-2017 സീസണില്‍ ഇത് 19 ആയി ഉയര്‍ത്തി. കഴിഞ്ഞ സീസണില്‍ 22 ഗോളുകളാണ് താരം നേടിയത്. ഇതോടെ സ്പാനിഷ് ദേശീയ ടീമിലേക്കും താരത്തിന് തിരിച്ചെത്താനായി.

Top