ഡ്യുവല്‍ ക്യാമറയുമായി ഐവൂമിയുടെ പുതിയ മോഡലുകള്‍ ജനുവരിയില്‍

ivoomi1

ഡ്യുവല്‍ ക്യാമറയും 18:9 ആസ്‌പെക്ട് അനുപാതത്തോട് കൂടിയ ഫുള്‍സ്‌ക്രീന്‍ ഡിസ്‌പ്ലേയും സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ട്രെന്‍ഡായി മാറിയിരിക്കുകയാണ്. ഈ സവിശേഷതകളോടെ അടുത്തിടെ നിരവധി സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറങ്ങിയിരുന്നു.

ആപ്പിള്‍, എല്‍ജി, സാംസങ് തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകള്‍ക്കൊപ്പം മൈക്രോമാക്‌സ്‌, ഇന്‍ഫോക്കസ്, ഓപ്പോ, ഹോണര്‍ എന്നിവയും ഡ്യുവല്‍ ക്യാമറയെയും ഫുള്‍സ്‌ക്രീന്‍ ഡിസ്‌പ്ലേയെ ഒരുക്കി. ഈ നിരയിലേക്ക് അടുത്തതായി ചുവടുവയ്ക്കുന്നത് ഐവൂമിയാണ്.

ഹോങ്കോംഗ് ആസ്ഥാനമായ ഐവൂമി പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളായ ഐവൂമി i1, ഐവൂമി i1S എന്നിവയുമായി ജനുവരിയില്‍ പുറത്തിറക്കുമെന്നാണ് വിവരം. ഫോണുകളുടെ സവിശേഷതകള്‍, പുറത്തിറക്കുന്ന തീയതി, വില മുതലായവ സംബന്ധിച്ച് കമ്പനി ഇതുവരെ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല.

പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് രണ്ട് മോഡലുകളിലും 2.5D കര്‍വ്ഡ് ഗ്ലാസോട് കൂടിയ 5.45 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ടാകും. ആസ്‌പെക്ട് അനുപാതം 18:9 ആണ്. രണ്ട് ക്യാമറകളുണ്ടാകും.

പ്രൈമറി ക്യാമറ 13 MP, സെക്കന്‍ഡറി ക്യാമറ 2MP എന്നിങ്ങനെയാണ്  അവതരിപ്പിക്കുന്നത്‌. ഐവൂമി ഫോണുകളില്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് നൗഗട്ട് 7.0 ആണ്. ഐവൂമി i1ലും ഐവൂമി i1Sലും അതുതന്നെ പ്രതീക്ഷിക്കാം.

ഐവൂമി i1, ഐവൂമി i1S എന്നിവയുടെ വിലകള്‍ യഥാക്രമം 6999 രൂപയും 9999 രൂപയും ആയിരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.  ശരിയാവുകയാണെങ്കില്‍ 18:9 ആസ്‌പെക്ട് അനുപാതം, ഫുള്‍സ്‌ക്രീന്‍ ഡിസ്‌പ്ലേ എന്നീ സവിശേഷതകളോട് കൂടി താങ്ങാവുന്ന വിലയ്ക്കുള്ള സ്മാര്‍ട്ട്‌ഫോണുകളായി ഇവ മാറും.

2018 ജനുവരി ആദ്യപകുതിയില്‍ തന്നെ ഐവൂമിയുടെ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം.

Top