ഇന്ത്യന്‍ വനിതാ ലീഗ്; സേതു എഫ് സി ഫൈനലില്‍

ന്ത്യന്‍ വനിതാ ലീഗിന്റെ ഫൈനലിലേക്ക് സേതു എഫ് സി കടന്നു. രണ്ടാം സെമിയില്‍ സേതു എഫ് സി മറ്റൊരു വിജയം കൈവരിച്ചതോടെയാണ് ഫൈനല്‍ തീരുമാനമായത്. ഗ്രൂപ്പ് ഘട്ടത്തിലെ ഫോം സെമിയിലും തുടര്‍ന്നത്തോടെ സേതു ഇന്നലെയും ഗോളടിച്ച് കൂട്ടിയാണ് ജയം ഉറപ്പിച്ചത്.

ലുധിയാനയില്‍ വെച്ച് നടന്ന മത്സരത്തില്‍ എസ് എസ് ബിയെ ഒന്നിനെതിരെ എട്ടു ഗോളുകള്‍ക്കാണ് സേതു തകര്‍ത്തത്. മത്സരത്തില്‍ സേതു എഫ് സി രണ്ട് ഹാട്രിക്കുകള്‍ നേടി. ഇന്ത്യന്‍ താരം ഗ്രേസും സബിത്രയുമാണ് ഹാട്രിക്കുകള്‍ നേടിയത്. സബിത നാലും ഗ്രേസ് മൂന്നും ഗോളുകള്‍ നേടി. രത്‌ന ബാലയാണ് മറ്റൊരു ഗോള്‍ നേടിയത്.ഫൈനലില്‍ മണിപൂര്‍ പൊലീസാവും സേതുവിന്റെ എതിരാളി. ഗോകുലം എഫ് സിയെ തോല്‍പ്പിച്ചായിരുന്നു മണിപ്പൂര്‍ ഫൈനലിലേക്ക് കടന്നത്.

Top