കൊച്ചിയില്‍ ആനക്കൊമ്പ് വില്‍പന ;അഞ്ചു പേര്‍ കസ്റ്റഡിയില്‍

കൊച്ചി: കൊച്ചിയില്‍ ആനക്കൊമ്പ് വില്‍പന നടത്താന്‍ ശ്രമിച്ച അഞ്ചു പേരെ ഫ്‌ലൈയിംഗ് സ്‌ക്വാഡ് പിടികൂടി. തൃപ്പുണിത്തുറ സ്വദേശി റോഷന്‍ രാംകുമാര്‍,ഏലൂര്‍ സ്വദേശി ഷെബിന്‍, ഇരിങ്ങാലക്കുട മിഥുന്‍, സനോജ് പറവൂര്‍, ഷമീര്‍ പറവൂര്‍ എന്നിവരാണ് പിടിയിലായത്.

ഫ്‌ലൈയിംഗ് സ്‌ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റില്‍ ഇടപാടുകാരെന്ന വ്യാജേന ആനക്കൊമ്പ് വേണമെന്ന ആവശ്യവുമായെത്തിയാണ് സ്‌ക്വാഡ് അധികൃതര്‍ പ്രതികളെ പിടികൂടിയത്. രണ്ടു കോടി രൂപയാണ് ഇവര്‍ ആനക്കൊമ്പിനായി ആവശ്യപ്പെട്ടത്.

Top