അറ്റ്‌ലാന്റിക് സമുദ്രത്തിന് സമീപം ഐവറിക്കോസ്റ്റില്‍ ചരക്ക് വിമാനം തകര്‍ന്ന് വീണു

അബിദ്ജാന്‍: ശക്തമായ മഴയിലും മിന്നലിനെയും തുടര്‍ന്ന് ഐവറിക്കോസ്റ്റില്‍ ചരക്ക് വിമാനം തകര്‍ന്ന് വീണു.

രണ്ടു പേരുടെ മൃതദേഹം വിമാനാവശിഷ്ടങ്ങളില്‍നിന്നു കണ്ടെടുത്തു. രണ്ടുപേര്‍ കൂടി മരിച്ചെന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്.

പറന്നുയര്‍ന്ന ഉടന്‍ വിമാനം കടലില്‍ വീഴുകയായിരുന്നു. ഐവറികോസ്റ്റ് തലസ്ഥാനമായ അബിദ്ജാനില്‍ ആണ് സംഭവം.

കാര്‍ഗോ വിമാനമാണ് അപകടത്തില്‍ പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫ്രഞ്ച് സൈന്യത്തിനുള്ള സാധനങ്ങളാണ് വിമാനത്തിലുണ്ടായിരുന്നത്. അറ്റ്‌ലാന്റിക് കടല്‍തീരത്തോടു ചേര്‍ന്നാണു വിമാനം തകര്‍ന്നുവീണത്.

Top