നോച്ച് ഡിസ്‌പ്ലേയുള്ള ഐവൂമി Z1 ഇന്ത്യയില്‍ അവതരിപ്പിച്ചു

ചൈനീസ് സ്മാര്‍ട്‌ഫോണായ ഐവൂമി Z1 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഒക്ടോബര്‍ 11 മുതല്‍ ഫോണ്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ലഭ്യമാകും. 6,999 രൂപയാണ് ഫോണിന് വില വരുന്നത്. ഒക്ടോബര്‍ 10 മുതല്‍ 14 വരെ നടക്കുന്ന ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ സെയിലില്‍ ഫോണ്‍ 6,499 രൂപയ്ക്ക് ലഭിക്കും.

1498×720 പിക്‌സലില്‍ 5.67 എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 2 ജിബി റാം 16 ജിബി സ്‌റ്റോറേജുള്ള ഫോണിന്റെ മെമ്മറി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ധിപ്പിക്കാവുന്നതാണ്. ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 2,800 എംഎഎച്ചാണ് ബാറ്ററി.

Top