ഐവൂമി i2 നെപ്റ്റിയൂണ്‍ ബ്ലൂ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

ivoomi

വൂമി നെപ്റ്റിയൂണ്‍ ബ്ലൂ നിറത്തിലുള്ള ഐവൂമി i2 ലൈറ്റ് മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും 6,499 രൂപയ്ക്ക് ഫോണ്‍ സ്വന്തമാക്കാം. 4 ജി ഡുവല്‍ സിം സംവിധാനമുള്ള ഫോണ്‍, ആന്‍ഡ്രോയിഡ് ഓറിയോ പ്ലാറ്റ്‌ഫോമിലാണ് പ്രവര്‍ത്തിക്കുന്നത്.

ഫോണ്‍ ഡിസ്‌പ്ലേ, ലാപ്‌ടോപ് സ്‌ക്രീനിലോ ടിവി സ്‌ക്രീനിലോ പ്രതിഫലിപ്പിക്കാവുന്ന സ്‌ക്രീന്‍ മീറ്റിംഗ് ഫീച്ചര്‍ ഐ2 ലൈറ്റിന്റെ സവിശേഷതയാണ്. 5.45 ഇഞ്ച് എച്ച്ഡി ഫുള്‍വ്യു എച്ച്ഡി ഡിസ്‌പ്ലേ, 13 എംപിയും രണ്ടു എംപിയുമുള്ള രണ്ടു പിന്‍ കാമറ, 8എംപി സെല്‍ഫി കാമറ, 2ജിബി റാം, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ്(128 ജിബിയായി കൂട്ടാം) 4,000 എംഎഎച്ച് ബാറ്ററി, ക്വാഡ് കോര്‍ പ്രോസസര്‍ എന്നിവയും ഐവൂമി 2 ലൈറ്റിന്റെ സവിശേഷതകളാണ്.

Top