ഐവൂമി ഐ2 ലൈറ്റ് സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍

ivoomi

ചൈനീസ് കമ്പനിയായ ഐവൂമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ ഐ2 ലൈറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 6,499 രൂപയാണ് വില. 4 ജി ഡുവല്‍ സിം സംവിധാനമുള്ള ഫോണ്‍, ആന്‍ഡ്രോയിഡ് ഓറിയോ പ്ലാറ്റ്‌ഫോമിലാണ് പ്രവര്‍ത്തിക്കുന്നത്.

ഫോണ്‍ ഡിസ്‌പ്ലേ, ലാപ്‌ടോപ് സ്‌ക്രീനിലോ ടിവി സ്‌ക്രീനിലോ പ്രതിഫലിപ്പിക്കാവുന്ന സ്‌ക്രീന്‍ മീറ്റിംഗ് ഫീച്ചര്‍ ഐ2 ലൈറ്റിന്റെ സവിശേഷതയാണ്. 5.45 ഇഞ്ച് എച്ച്ഡി ഫുള്‍വ്യു എച്ച്ഡി ഡിസ്‌പ്ലേ, 13 എംപിയും രണ്ടു എംപിയുമുള്ള രണ്ടു പിന്‍ കാമറ, 8എംപി സെല്‍ഫി കാമറ, 2ജിബി റാം, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ്(128 ജിബിയായി കൂട്ടാം) 4,000 എംഎഎച്ച് ബാറ്ററി, ക്വാഡ് കോര്‍ പ്രോസസര്‍ എന്നിവയും ഐവൂമി 2 ലൈറ്റിന്റെ സവിശേഷതകളാണ്.

Top