I’ve no idea about ‘Mumbai Saga’: John Abraham on Sanjay Gupta’s next

സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച മുംബയ് സാഗ എന്ന ചിത്രത്തില്‍ താന്‍ അഭിനയിക്കുന്നില്ലെന്ന് ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം.

2013ല്‍ സഞ്ജയ് സംവിധാനം ചെയ്ത ഷൂട്ട്ഔട്ട് അറ്റ് വടാല എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം മുംബയ് സാഗ ചെയ്യാന്‍ പോകുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സിനിമയില്‍ ജോണ്‍ ആയിരിക്കും പ്രധാന വേഷത്തിലെത്തുക എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ സിനിമയെ കുറിച്ച് സംവിധായകന്‍ തന്നോടൊന്നും പറഞ്ഞിട്ടില്ലെന്നും. ഇരുവരും തമ്മില്‍ പരസ്പരം വലിയ അടുപ്പത്തിലല്ല. അദ്ദേഹത്തിനൊപ്പം ജോലിചെയ്യാന്‍ താത്പര്യമുണ്ടെന്നും എന്നാല്‍ സഞ്ജയുടെ പദ്ധതികളെ കുറിച്ച് അറിയില്ലെന്നും ജോണ്‍ വ്യക്തമാക്കി.

Top