ഇവാന്‍ക ട്രംപ് എത്തുന്നതിന് മുന്‍പ് യു.എസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം

വാഷിങ്ടണ്‍ ; യു.എസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം. അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും യു.എസ് പ്രസിഡന്റിന്റെ മകള്‍ ഇവാന്‍ക ട്രംപും കോണ്‍സുലേറ്റ് സന്ദര്‍ശിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു മെക്‌സിക്കോയിലെ ഗോഡാലജാറയില്‍ ആക്രമണമുണ്ടായത്.

സംഭവത്തില്‍ കോണ്‍സുലേറ്റിന്റെ മതില്‍ ഭാഗികമായി തകര്‍ന്നു. സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ ആളപായമോ പരിക്കോ ഇല്ലെന്ന് പൊലീസ് പറയുന്നു.

മെക്‌സിക്കന്‍ പ്രസിഡന്റായി ലോപസ് ഒബ്രഡോര്‍ അധികാരമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു യു.എസ് സംഘം.

കോണ്‍സുലേറ്റ് കെട്ടിടത്തിന് നേര്‍ക്ക് അജ്ഞാതനായ ഒരാള്‍ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞ ശേഷം ഓടിമറയുകയാണുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. കോണ്‍സുലേറ്റിലെ സുരക്ഷാ കാമറകളില്‍ ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

Top