ശീതകാല ഒളിമ്പിക്‌സ് സമാപന ചടങ്ങ്:യുഎസ് പ്രതിനിധി സംഘത്തെ ഇവാന്‍ക ട്രംപ് നയിക്കും

വാഷിങ്ടണ്‍: ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശീതകാല ഒളിമ്പിക്‌സിന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കുന്ന യു.എസിന്റെ ഉന്നതതല പ്രതിനിധി സംഘത്തെ ഡൊണാള്‍ഡ് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാന്‍ക ട്രംപ് നയിക്കും.

സെനറ്റിന്റെ ഫോറിന്‍ റിലേഷന്‍സ് സബ് കമ്മിറ്റിയുടെ ചെയര്‍മാന്‍ ജെയിംസ് ഇ. റിഷ്, പ്രസ് സെക്രട്ടറി സാറ എച്ച്. സാന്‍ഡേഴ്‌സ്, സേനാ കമാന്‍ഡര്‍ ജനറല്‍ വിന്‍സെന്റ് കെ. ബ്രൂക്‌സ് എന്നിവരാണ് സംഘത്തിലുള്ളത്.

അമേരിക്കന്‍ അത്‌ലറ്റുകളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ദക്ഷിണ കൊറിയയുമായുള്ള ബന്ധം ദൃഢപ്പെടുത്തുക എന്ന ലക്ഷ്യവും സന്ദര്‍ശനത്തിനുണ്ട്.

ഇവാന്‍ക ദക്ഷിണ കൊറിയന്‍ പ്രസിഡന്റുമായി ചര്‍ച്ചയും നടത്തും. ഈമാസം ഒമ്പതിന് നടന്ന ഉദ്ഘാടന ചടങ്ങിനുള്ള സംഘത്തെ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ആയിരുന്നു നയിച്ചത്.

Top