ജി 20 ഉച്ചകോടിക്കിടെ ട്രംപിന്റെ കസേരയില്‍ ഇവാങ്ക, അമേരിക്ക ഭരിക്കുന്നത് ട്രംപോ മകളോ ?

ഹാംബര്‍ഗ്: ഹാംബര്‍ഗില്‍ ജി 20 ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഇട്ട കസേരയില്‍ ഇരുന്നത് മകള്‍ ഇവാങ്ക.

ചൈനയുട ഷി ചിന്‍പിംഗ്, തുര്‍ക്കി പ്രസിഡന്റ് തയിപ് എര്‍ദോഗന്‍, ജര്‍മനിയുടെ ആംഗല മെര്‍ക്കല്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ എന്നിവരുടെ അടുത്തായാണ് ഇവാങ്ക കസേരവലിച്ചിട്ടിരുന്നത്.

ലോക ബാങ്ക് പ്രസിഡന്റ് ആഫ്രിക്കയുടെ വികസനം സംബന്ധിച്ച് സംസാരിക്കുമ്പോഴായിരുന്നു സംഭവം.

സമ്മേളന ഹാളിന്റെ പിന്നിലായുണ്ടായിരുന്ന ഇവാങ്ക, പ്രസിഡന്റ് പുറത്തേക്കു പോയപ്പോള്‍ ഉടന്‍ പ്രധാന ടേബിളിലേക്ക് വന്നിരിക്കുകയായിരുന്നു. പുറത്തേക്കുപോകുന്ന നേതാക്കളുടെ കസേരകളില്‍ മറ്റുള്ളവര്‍ മുന്നോട്ടു കയറി വന്ന് ഇരിക്കാറുണ്ടെന്നും സംഭവം വിവാദമാക്കേണ്ടതില്ലെന്നും അമേരിക്കന്‍ ഒഫീഷ്യല്‍സ് പറയുന്നു.

Top