ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം കുടുംബസമേതം; മകളും മരുമകനും ഇന്ത്യയിലേയ്ക്ക് !

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ വിവാദങ്ങള്‍ പുകയുമ്പോള്‍ പുതിയ റിപ്പോട്ടുകള്‍ പുറത്ത്. ആദ്യം ട്രംപിനൊപ്പം ഭാര്യ മെലാനിയ ട്രപുമാത്രമാണ് ഇന്ത്യാ സന്ദര്‍ശനത്തിനെത്തുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മകള്‍ ഇവാന്‍ക ട്രംപും മരുമകന്‍ ജെറാദ് കഷ്‌നറും ട്രംപിനൊപ്പം ഇന്ത്യയിലെത്തുമെന്നാണു ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. 38 വയസ്സുകാരിയായ ഇവാന്‍കയും കഷ്‌നറും യുഎസ് പ്രസിഡന്റിന്റെ മുതിര്‍ന്ന ഉപദേഷ്ടാക്കളുടെ ചുമതലയും വഹിക്കുന്നുണ്ട്.

യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രയാന്‍, ട്രഷറി സെക്രട്ടറി സ്റ്റീവ് മിനൂച്ചിന്‍, വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസ്, ഊര്‍ജ സെക്രട്ടറി ഡാന്‍ ബ്രോയിലറ്റ് എന്നിവരും യുഎസ് സംഘത്തിലുണ്ടാകും.അതേസമയം യുഎസ് വ്യവസായ പ്രതിനിധി റോബര്‍ട്ട് ലൈറ്റ്തിസര്‍ ഇന്ത്യയില്‍ എത്തില്ല. വാണിജ്യ മന്ത്രി പീയുഷ് ഗോയലുമായി റോബര്‍ട്ട് നടത്തിയ ചര്‍ച്ച നേരത്തേ തീരുമാനമാകാതെ അവസാനിച്ചിരുന്നു.

ഫെബ്രുവരി 24നും 25നുമാണ് ട്രപ് ഇന്ത്യയിലെത്തുന്നത്. രണ്ട് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനായി വന്‍ ഒരുക്കങ്ങളാണ് മോദി സര്‍ക്കാര്‍ ഒരുക്കുന്നത്. സര്‍ദാര്‍ വല്ലഭായ് എയര്‍പോര്‍ട്ടില്‍ നിന്നും അഹമ്മദാബാദിലെ മൊട്ടേറാ സ്റ്റേഡിയത്തിലേക്കുള്ള വഴിയിലെ ചേരികള്‍ മതില്‍കെട്ടി മറച്ചും, മലിനീകരണം കൊണ്ട് പൊറുതിമുട്ടിയ യമുനാ നദിയിലേക്ക് 14000ഓളം ലിറ്റര്‍ ജലം ഒഴുക്കി വൃത്തിയാക്കിയുമെല്ലാം വന്‍ ഒരുക്കങ്ങളാണ് വെറും മൂന്ന് മണിക്കൂര്‍ മാത്രം ഉള്ള ട്രംപിന്റെ സന്ദര്‍ശനത്തിനായി ഒരുക്കുന്നത്.

Top