‘കണ്ടോ കണ്ടോ ഇന്നോളം. . .’ ആരാധകര്‍ കാത്തിരുന്ന ഇട്ടിമാണിയിലെ ഗാനം പുറത്ത്

തിയേറ്ററുകളില്‍ പ്രദര്‍ശന വിജയം നേടി മുന്നേറുന്ന മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണിയിലെ വീഡിയോ പുറത്തിറങ്ങി. മോഹന്‍ലാലും വൈക്കം വിജയലക്ഷ്മിയും ചേര്‍ന്ന് ആലപിച്ച ‘കണ്ടോ കണ്ടോ ഇന്നോളം…’ എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.

സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ദീപക് ദേവാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. മോഹന്‍ലാല്‍ മാനറിസങ്ങള്‍ കൊണ്ട് സമ്പന്നമാണ് വീഡിയോ ഗാനം. മോഹന്‍ലാലിനോടൊപ്പം വൈക്കം വിജയലക്ഷ്മിയാണ് ഗാനം ആലപിച്ചരിക്കുന്നത്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജിബി ജോജുവാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഹണി റോസാണ് ചിത്രത്തിലെ നായിക. തൃശ്ശൂര്‍ ഭാഷ സംസാരിക്കുന്ന കഥാപാത്രത്തെയാണ് ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്.

പത്മരാജന്റെ തൂവാനത്തുമ്പികളിലാണ് ഒരു മോഹന്‍ലാല്‍ കഥാപാത്രം ഇതിനുമുന്‍പ് തൃശൂര്‍ ഭാഷ അവസാനമായി സംസാരിച്ചത്. ഇട്ടിമാണിയില്‍ മോഹന്‍ലാലിനൊപ്പം സിദ്ദിഖ്, സലിംകുമാര്‍, വിനുമോഹന്‍, രാധിക ശരത് കുമാര്‍, അരിസ്റ്റോ സുരേഷ്, വിവിയ, കോമള്‍ ശര്‍മ്മ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

Top