ഏറെക്കാലത്തിന് ശേഷം മോഹന്‍ലാല്‍ തമാശകള്‍ കാണാനാകുന്നു; ഇട്ടിമാണി പ്രതികരണം

മോഹന്‍ലാല്‍ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഇട്ടിമാണി: മെയ്ഡ് ഇന്‍ ചൈന. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടിയത്. ചിരിക്ക് പ്രാധാന്യം കൊടുത്ത് ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് താല്‍പര്യമുള്ള ചേരുവകളാണ് ചേര്‍ത്തിരിക്കുന്നത്.

തൃശൂര്‍ക്കാരനായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ജിബി- ജോജു ടീമാണ് ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത്.

ഏറെക്കാലത്തിനു ശേഷം മോഹന്‍ലാല്‍ തമാശകള്‍ കാണാനാകുന്നുവെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. കേവലം ചിരിക്കപ്പുറം ഒരു കുടുംബകഥയും ചിത്രത്തിലുണ്ട്.

Top