വര്‍ണ്യത്തിലാശങ്കാ…അതു താന്‍ അല്ലയോ ഇത് പോസ്റ്റര്‍ പുറത്ത്‌

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വര്‍ണ്യത്തിലാശങ്കാ…അതു താന്‍ അല്ലയോ ഇത് പോസ്റ്റര്‍ പുറത്തു വിട്ടു.

കുഞ്ചാക്കോബോബന്‍ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയിലുടനീളം ചിരിക്കാത്ത മുഖവുമായി നില്‍ക്കുന്ന വ്യത്യസ്തമായ കഥാപാത്രവുമായാണ് കുഞ്ചാക്കോബോബന്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തുന്നത്.

അത്തരത്തിലുള്ള പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സാമൂഹിക വിഷയങ്ങളെ വളരെ രസകരമായി ചിത്രീകരിക്കുന്ന ഒരു ആക്ഷേപഹാസ്യ ചിത്രമാണിത്.

Top