ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയില്‍ ഒഗ്‌ബെച്ചി; ടീമില്‍ എത്തിയത് ഭാഗ്യമെന്ന് താരം

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ജേഴ്‌സി അണിഞ്ഞ് മുന്‍ പി.എസ്.ജി താരം ബാര്‍ത്തലോമ്യൂ ഒഗ്‌ബെച്ചി. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയും അണിഞ്ഞ് ഒഗ്‌ബെച്ചി എത്തിയത്.

കഴിഞ്ഞ ദിവസമാണ് ഒഗ്‌ബെച്ചി കേരളാ ബ്ലാസ്റ്റേഴിസില്‍ എത്തിയെന്ന ഔദ്ദ്യോഗിക പ്രഖ്യാപനം വന്നത്. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം ഉണ്ടെന്ന് താരം പറഞ്ഞു. ക്ലബിനൊപ്പം ഒരുപാട് വിജയങ്ങളാണ് ലക്ഷ്യം, ദൈവാനുഗ്രഹത്തോടെ ആ വിജയങ്ങളിലേക്ക് എത്തുമെന്നും ഒഗ്‌ബെച്ചി കൂട്ടിച്ചേര്‍ത്തു.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പരിശീലകനായിരുന്ന എല്‍കോ ഷട്ടോറിയെ കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ടീമില്‍ എത്തിച്ചിരുന്നു. ഒഗ്‌ബെച്ചിയുടെ ബ്ലാസ്റ്റേഴ്‌സിലേയ്ക്കുള്ള വരവിന് നിമിത്തമായത് ഷട്ടോറി ബ്ലാസ്റ്റേഴ്‌സിലെത്തിയതാണ്. കഴിഞ്ഞ സീസണ്‍ ഐ.എസ്.എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി മിന്നും പ്രകടനം കാഴ്ച വെച്ച താരമാണ് ഒഗ്‌ബെച്ചി.

മുപ്പത്തിമൂന്നുകാരനായ ഒഗ്‌ബെച്ചി 2001 മുതല്‍ 2005 വരെ ഫ്രെഞ്ച് സൂപ്പര്‍ ക്ലബ്ബായ പാരീസ് സെന്റ് ജെര്‍മ്മന്റെ താരമായിരുന്നു.

Top