സൂര്യ ചിത്രം ‘എന്‍ജികെ’ മെയ് 31 മുതല്‍ ; സെന്‍സറിങ് പൂര്‍ത്തിയായി

തെന്നിന്ത്യന്‍ താരം സൂര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് എന്‍ജികെ. ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെന്‍സെറിങ് പൂര്‍ത്തിയായി. ക്ലീന്‍ യു സെര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് സെന്‍സെറിങ് ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ചിത്രം മെയ് 31ന് തിയേറ്ററുകളിലെത്തും.

ശെല്‍വരാഘവന്‍ തന്നെയാണ് എന്‍ജികെയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. യുവന്‍ ശങ്കര്‍രാജ സംഗീത സംവിധാനവും ഛായാഗ്രഹണം ശിവകുമാര്‍ വിജയനും നിര്‍വഹിക്കും. രാകുല്‍ പ്രീതും, സായ് പല്ലവിയുമാണ് നായികമാര്‍. ജഗപതി ബാബു, സമ്പത്ത് രാജ്, മന്‍സൂര്‍ അലിഖാന്‍, ബാല സിംഗ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

Top