ഇതിഹാസ രണ്ടാം ഭാഗത്തില്‍ നായകനായി ഇന്ദ്രജിത്ത് സുകുമാരന്‍

2014ല്‍ റിലീസ് ചെയ്ത ചിത്രമായിരുന്നു ഇതിഹാസ 2. യുവ നടന്മാരെ കഥാപാത്രങ്ങളാക്കിയാണ് ചിത്രം നിര്‍മ്മിച്ചത്. ഇന്ന് ചിത്രത്തിന്റെ നാലാം വാര്‍ഷിക ദിനത്തില്‍ ഇതിഹാസ 2ന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഇന്ദ്രജിത്ത് സുകുമാരനാണ് നായകവേഷത്തിലെത്തുന്നത്.

ബിനു എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യ ഭാഗത്തില്‍ ഷൈന്‍ ടോം ചാക്കോ, അനുശ്രീ, ബാലു വര്‍ഗീസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തിയത്. ഇത് ഒരു കോമഡി ചിത്രമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കഥാപാത്രങ്ങളെ കുറിച്ചുള്ള ഔദ്യോദിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

Top