ഐറ്റല്‍ വിഷന്‍ 3 ടര്‍ബോ വിപണിയില്‍ അവതരിപ്പിച്ചു

റ്റലിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ ഐറ്റല്‍ വിഷന്‍ 3 ടര്‍ബോ വിപണിയില്‍ അവതരിപ്പിച്ചു.

സവിശേഷതകള്‍

6.6 ഇഞ്ച് എച്ച്‌ഡി പ്ലസ് ഐപിഎസ് ഡിസ്പ്ലേയാണ് ഈ സ്മാര്‍ട്ട്ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത്. 5,000 എംഎഎച്ച്‌ ബാറ്ററി ലൈഫും 18 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയും ലഭ്യമാണ്. 3 ജിബി റാം പ്ലസ് 64 ജിബി ഇന്റേണല്‍ സ്റ്റോറേജിലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. കൂടാതെ, എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ 128 ജിബി വരെ സ്റ്റോറേജ് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.

പ്രധാനമായും മള്‍ട്ടി ഗ്രീന്‍, ജൂവല്‍ ബ്ലൂ, ഡീപ് ഓഷ്യന്‍ ബ്ലൂ എന്നീ നിറങ്ങളിലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ വാങ്ങാന്‍ സാധിക്കുക. 8 മെഗാപിക്സല്‍ എഐ ഡ്യുവല്‍ പിന്‍ ക്യാമറയും 5 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയും ലഭ്യമാണ്. ഐറ്റല്‍ വിഷന്‍ 3 ടര്‍ബോ സ്മാര്‍ട്ട്ഫോണുകളുടെ വിപണി വില 7,699 രൂപയാണ്.

Top