പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഐറ്റലും ജിയോയും കൈകോര്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്

റിലയൻസ് ജിയോ വില കുറഞ്ഞ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിക്കാനായി ശ്രമിക്കുകയാണ് എന്ന റിപ്പോർട്ടുകൾ ദീർഘകാലമായി പുറത്ത് വരുന്നുണ്ട്. ഇപ്പോഴിതാ മിതമായ വിലയിൽ സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ലഭ്യമാകുന്നത് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഐറ്റലുമായി ജിയോ ചേർന്ന് പ്രവർത്തിക്കാൻ പോകുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് അടുത്ത മാസത്തോടെ ഡിവൈസ് വിപണിയിലെത്തും. ഫീച്ചർ ഫോണുകളിൽ സ്മാർട്ട്ഫോണിലേക്ക് അപ്‌ഗ്രേഡു ചെയ്യാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കളെയാണ് ജിയോ ലക്ഷ്യമിടുന്നത്.

ഇന്ത്യയിൽ കുറഞ്ഞ വിലയിൽ സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കുന്ന ബ്രാന്റാണ് ഐറ്റൽ. അതേസമയം ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോ വിലകുറഞ്ഞ താരിഫ് പ്ലാനുകൾ നൽകുന്നു. ഇരു കമ്പനികളും ഒരുമിക്കുമ്പോൾ കുറഞ്ഞ നിരക്കിൽ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്ന് ഉറപ്പാണ്. ഈ സ്മാർട്ട്ഫോൺ ജിയോ ഓഫറുമായിട്ടായിരിക്കും പുറത്തിറങ്ങുക. റിലയൻസ് ഡിജിറ്റൽ സ്റ്റോറുകൾ വഴി ഈ സ്മാർട്ട്‌ഫോണുകൾ ലഭ്യമായേക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 4,000 രൂപയോട് അടുത്തായിരിക്കും ഈ ഡിവൈസിന്റെ വില.

Top