എയര്‍ടെല്‍-ഐടെല്‍ പങ്കാളിത്തം; 1800 കാഷ്ബാക്കോടെ ഐടെല്‍ 4ജി ഫോണുകള്‍ സ്വന്തമാക്കാം

airtel itel

കൊച്ചി: മുന്‍നിര ടെലികമ്യൂണിക്കേഷന്‍ സേവനദാതാവായ ഭാരതി എയര്‍ടെലും പ്രമുഖ മൊബൈല്‍ ബ്രാന്‍ഡായ ഐടെലും പങ്കാളിത്തം ശക്തമാക്കിയതിന്റെ ഭാഗമായി ഐടെല്‍ 4ജി ഫോണുകള്‍ കാഷ്ബാക്കോടെ സ്വന്തമാക്കാം. ഐടെല്‍ എ44, ഐടെല്‍ എ44 പ്രോ, ഐടെല്‍ എസ് 42 എന്നിവയാണ് കാഷ്ബാക്കോടു കൂടി സ്വന്തമാക്കാവുന്ന ഫോണുകള്‍.

5,799 രൂപ വിലയുള്ള ഐടെല്‍ എ44 കാഷ് ബാക്ക് ഓഫര്‍ അനുസരിച്ച് 3999 രൂപയ്ക്കും എ44 പ്രോ 5399 രൂപയ്ക്കും എസ് 42 8699 രൂപയ്ക്കും ആയിരിക്കും ലഭിക്കുക. ക്വാഡ്‌കോര്‍ പ്രോസസര്‍, 5.45 ഇഞ്ച് സ്‌ക്രീന്‍, ആന്‍ഡ്രോയ്ഡ് 7.0 നൗഗട്ട്, 1 ജിബി റാം, 32 ജിബി വരെ വികസിപ്പിക്കാവുന്ന 8 ജിബി ഇന്റേണല്‍ മെമ്മറി, 5 എംപി മുന്‍കാമറയും പിന്‍കാമറയും, 2400 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഐടെല്‍ എ44ന്റെ പ്രത്യേകത. എ44 പ്രോയില്‍ 2 ജിബി റാമും 8 എംപി പിന്‍ കാമറയും ഉണ്ട്. ഐടെല്‍ എസ് 42ല്‍ 3000 എംഎഎച്ച് ബാറ്ററി ആണുള്ളത്. മുന്‍പിന്‍ കാമറകള്‍ 13 എംപിയാണ്. രജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ 50 രൂപയുടെ 36 ഡിസ്‌ക്കൗണ്ട് കൂപ്പണുകള്‍ യൂസറുടെ എക്കൗണ്ടില്‍ വരവു വെക്കും.

Top