ഇറ്റാനഗറില്‍ 23 കൗണ്‍സിലര്‍മാര്‍ കോണ്‍ഗ്രസ്സ് വിട്ട് ബിജെപി അംഗത്വമെടുത്തു

-bjp

ഇറ്റാനഗര്‍: ബിജെപി അപ്രതീക്ഷിത നീക്കത്തിലൂടെ ഇറ്റാനഗര്‍ മുനിസിപ്പാലിറ്റി ഭരണം കൈപ്പിടിയിലാക്കി.

ഇറ്റാനഗര്‍ മുനിസിപ്പല്‍ കൗണ്‍സിലിലെ 25 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ 23 പേരും ബിജെപിയില്‍ ചേര്‍ന്നതോടെയാണ് ഭരണം ബിജെപിയുടെ കൈവശമായത്.

bjp

മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ താപിര്‍ ഗോയുടേയും സാന്നിധ്യത്തിലാണ് കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍ ചേക്കേറിയത്. 30 അംഗ കൗണ്‍സില്‍ ഭരണം ഇതോടെ ബിജെപിക്ക് ലഭിക്കും.

26 കൗണ്‍സിലര്‍മാരാണ് കോണ്‍ഗ്രസ്സിനുണ്ടായിരുന്നത്. ഇതില്‍ ഒരാളെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് നേരത്തെ പുറത്താക്കിയിരുന്നു.

ബിജെപി അംഗത്വമെടുത്ത ചടങ്ങില്‍ കിപ കാകുവിന്റെ നേതൃത്വത്തില്‍ 20 കൗണ്‍സിലര്‍മാര്‍ സന്നിഹിതരായിരുന്നു. മറ്റ് മൂന്നുപേരും തങ്ങള്‍ക്കൊപ്പമുണ്ടെന്നും അസൗകര്യം മൂലമാണ് എത്തിച്ചേരാത്തതെന്നുമാണ് കിപ കാകു പറഞ്ഞു.

Top