ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗുസിപ്പേ കോന്റ്റേ രാജി പ്രഖ്യാപിച്ചു

ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗുസിപ്പേ കോന്റ്റേ രാജി പ്രഖ്യാപിച്ചു. സഖ്യകക്ഷി നേതാവായ മറ്റെയോ സാല്‍വിനിയോടുള്ള വിയോജിപ്പിന്റെ പശ്ചാത്തലത്തിലാണ് ഗുസിപ്പേ കോന്റേ രാജി വെക്കുമെന്ന് അറിയിച്ചത്.

ഇറ്റാലിയന്‍ പാര്‍ലമെന്റിലാണ് കോന്റെയുടെ രാജിപ്രഖ്യാപനം. പ്രസിഡന്റ് രാജി സ്വീകരിച്ചതിന് ശേഷം വീണ്ടും തെരഞ്ഞെടുപ്പ് നടത്തണോ വേറെ സഖ്യം രൂപീകരിക്കണോ എന്ന് തീരുമാനിക്കട്ടെയെന്നും കോന്റെ വ്യക്തമാക്കി.

നിലവിലെ സഖ്യം മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും സാമ്പത്തിക മേഖലയെ വ്യക്തിതാത്പര്യത്തിന് വേണ്ടി ചൂഷണം ചെയ്യുകയാണെന്നും ഗുസിപ്പെ കോന്റെ പറഞ്ഞു.

Top