കൊറോണയുടെ പിടിയില്‍ ജീവന്‍ നഷ്ടമായത് 7965 പേര്‍ക്ക്; സ്ഥിരീകരിച്ചത് 1,98178 പേര്‍ക്ക്

റോം: ലോകത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7965 ആയി വര്‍ധിച്ചു. വിവിധ രാജ്യങ്ങളിലായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,98,178 ആയി. 81,728 പേര്‍ രോഗത്തില്‍ നിന്നും മുക്തരായതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയില്‍ 345 പേരാണ് കൊവിഡ്19 ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. മരണസംഖ്യ ഉയര്‍ന്നതോടെ യൂറോപ്പില്‍ സമ്പൂര്‍ണ്ണ പ്രവേശന വിലക്ക് നിലവില്‍ വന്നു.

യൂറോപ്യന്‍ യൂണിയന്‍ സമ്പൂര്‍ണ്ണ വിലക്ക് പ്രഖ്യാപിച്ചതോടെ ഇനി ഒരു യൂറോപ്യന്‍ രാജ്യത്തേക്കും യാത്ര സാധ്യമാകില്ല. സാമ്പത്തിക തകര്‍ച്ചയിലായ പൗരന്മാര്‍ക്ക് ആശ്വാസം നല്‍കാന്‍ അമേരിക്കയും ബ്രിട്ടനും പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചു. ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാന്‍ അമേരിക്ക സൈനികരെ ഇറക്കി.

അടിയന്തിര സാഹചര്യം നേരിടാന്‍ അന്‍പതു ലക്ഷം മാസ്‌കുകള്‍ തയാറാക്കാന്‍ പ്രതിരോധ വകുപ്പ് യുഎസ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമ്പര്‍ക്കവിലക്ക് കര്‍ക്കശമാക്കിയില്ലെങ്കില്‍ അമേരിക്കയില്‍ പത്തു ലക്ഷവും ബ്രിട്ടനില്‍ രണ്ടര ലക്ഷവും പേര്‍ മരിക്കുമെന്ന് ലണ്ടനിലെ ഇന്‍പീരിയല്‍ കോളേജ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി.

Top