ഇറ്റലിയില്‍ ട്രെയിന്‍ പാളം തെറ്റി 2 പേര്‍ മരിച്ചു ; നിരവധിപേര്‍ക്ക് പരുക്ക്‌

ഇറ്റലി: വടക്കന്‍ ഇറ്റലിയിലെ പീഡ്‌മോണ്ടില്‍ ചരക്കുമായ വന്ന ട്രക്കും ട്രെയിനും കൂട്ടിയിടിച്ചു രണ്ടു പേര്‍ മരിച്ചു. ചരക്കുമായി എത്തിയ ട്രക്ക് പാളത്തിലേക്ക് പ്രവേശിച്ചതാണ് അപകടകാരണം. ട്രെയിന്‍ പാളത്തില്‍ നിന്ന് തെന്നിമാറിയതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. ട്രക്കിന്റെ ഡ്രൈവറും ട്രെയിനിന്റെ ഡ്രൈവറും സംഭവസ്ഥലത്ത് തന്നെ മരിച്ചു. 8 പേര്‍ക്ക് പരിക്കേറ്റുകയും ചെയ്തു. പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Top