കൊറോണ വൈറസ്; പത്ത് ലക്ഷം പേരെ വിലക്കി ഇറ്റലി, കടുത്ത നടപടിയുമായി മുന്നോട്ട്

ഇറ്റലി: കൊറോണ വൈറസ് ഭീതി നേരിടുന്ന സാഹചര്യത്തില്‍ വൈറസ് ബാധിതര്‍ കൂടുതലുള്ള ലൊംബാര്‍ഡി ഉള്‍പ്പെടെ 11 പ്രവിശ്യകള്‍ ഇറ്റലി അടച്ചിട്ട് കടുത്ത നടപടിയുമായി ഇറ്റലി. ലൊംബാര്‍ഡി ഉള്‍പ്പെടെ 11 പ്രവിശ്യകളിലുള്ള പത്ത് ലക്ഷത്തോളം പേരെ മറ്റുള്ളവരില്‍ നിന്ന് ഇടപഴകുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊറോണ വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ചത് ഇറ്റലിയെയായിരുന്നു. ഇന്നലെ മാത്രം അന്പതിലേറെ പേര്‍ മരിക്കുകയും നാലായിരത്തിലേറെ പേര്‍ക്ക് വൈറസ് ബാധ ഏല്‍ക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്.

ഇന്ന് മുതല്‍ അടുത്ത മാസം മൂന്നുവരെയാണ് നിയന്ത്രണങ്ങള്‍. ഇറാനിലും വൈറസ്ബാധ നിയന്ത്രണാതീതമായി തുടരുകയാണ്. ലോകത്ത് ആകെ മരിച്ചവരുടെ എണ്ണം മൂവായിരത്തിയഞ്ഞൂറ് കടന്നു. ഫ്രാന്‍സില്‍ ഒരു പാര്‍ലമെന്റംഗത്തിന് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Top