അഭയാര്‍ത്ഥികളെ രക്ഷിക്കുന്ന ബോട്ടുകള്‍ക്ക് പിഴ ചുമത്തി ഇറ്റലി

ഇറ്റലി: ഇറ്റലിയില്‍ കടലില്‍ നിന്ന് അഭയാര്‍ത്ഥികളെ രക്ഷിക്കുന്ന ബോട്ടുകള്‍ക്ക് പിഴ ചുമത്താനുള്ള നിയമം പാസ്സാക്കി. 50000 യൂറോ (അതായത് ഏതാണ്ട് 44 000 പൗണ്ട്) ആണ് പിഴ.നിയമം ലഘിക്കുന്നവരുടെ ബോട്ട് പിടിച്ചെടുക്കാനും പുതിയ നിയമം അനുവാദം നല്‍കുന്നു.

ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചു ആളുകളെ കടത്തുന്നവരെ നിരീക്ഷിക്കാനും രഹസ്യാന്വേഷണം നടത്താനും നിയമം അനുശാസിക്കുന്നു.രണ്ടാഴ്ച മുന്‍പായിരുന്നു അഭയാര്‍ത്ഥി വിരുദ്ധ ലീഗ് യൂറോപ്യന്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ വിജയിച്ചത്. ഇറ്റലി കാബിനറ്റ് ഈ നിയമം പാസ്സാക്കിയെങ്കിലും പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ലയും മനുഷ്യാവകാശ സംഘടനകളും ആശങ്ക പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നിയമത്തിന്റെ കരട് ഡ്രാഫ്റ്റിലെ പല കര്‍ശന വ്യവസ്ഥകളും ഒഴിവാക്കിയിട്ടുണ്ട്.

ഇറ്റലി പുറത്തു വിട്ട കരട് നിയമം അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ രക്ഷാ പ്രവര്‍ത്തനങ്ങളെ കൂടി കുറ്റകരമാക്കുന്നതാണെന്നു ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തിയിരുന്നു.

Top