യൂറോ നേഷന്‍സ് ലീഗ് ഫുട്‌ബോള്‍ ; പോ​ള​ണ്ടി​നെ​തി​രെ ഇ​റ്റ​ലി​ക്ക് സ​മ​നി​ല

മ്യൂണിക്ക്: പ്രഥമ യൂറോ നേഷന്‍സ് ലീഗ് ഫുട്‌ബോള്‍ എ ലീഗില്‍ പോളണ്ടിനെതിരെ മുന്‍ ലോക ചാമ്പ്യന്മാരായ ഇറ്റലി സമനില നേടി. ഗ്രൂപ്പ് മൂന്നില്‍ ഇരുടീമും ഒരോ ഗോള്‍ വീതമാണ് അടിച്ചത്.

മിഡ്ഫീല്‍ഡര്‍ ജോര്‍ജിന്‍ഹോ നേടിയ പെനാല്‍റ്റി ഗോളാണ് ഇറ്റലിക്ക് രക്ഷയായത്. 40-ാം മിനിറ്റില്‍ സീലിന്‍സ്‌കിയിലൂടെ പോളണ്ടാണ് ആദ്യം ലീഡ് നേടിയത്. 78-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ മിഡ്ഫീല്‍ഡര്‍ ജോര്‍ജിന്‍ഹോ ഇറ്റലിയെ ഒപ്പമെത്തിച്ചു.

അതേസമയം ബി ലീഗില്‍ ഗ്രൂപ്പ് മൂന്നിലെ മത്സരത്തില്‍ റഷ്യ തുര്‍ക്കിയെ തോല്‍പ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് റഷ്യയുടെ വിജയം.

Top